രാസനദി ചൂർണം

രാസ്നാദിപ്പൊടി ചിറ്റരത്ത, അശ്വഗന്ധ, ദേവദാരം തുടങ്ങിയ മരുന്നുകൾ ചേർന്നതാണ്. ഈ ചൂർണ്ണം പതിവായി നിറുകയിൽ തിരുമ്മുന്നത് ഇളകിയ കഫത്തെയും അതുമൂലമുള്ള അസുഖങ്ങളെയും തടയുന്നു.

രാസ്നാദിപ്പൊടി തിരുമ്മുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുളികഴിഞ്ഞ് തല നല്ലവണ്ണം തോർത്തിയശേഷം നെറുകയിൽ പൊടി തിരുമ്മുക. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം സ്ഥാനമാണ്. നെറുകയുടെ ശരിയായ സ്ഥാനം അറിയുവാനായി രണ്ട് വഴികളുണ്ട്. മൂക്കിന്റെ അറ്റത്തുനിന്ന് ഒരു ചാൺ - (തള്ളവിരൽ മുതൽ നടുവിരലിന്റെ അറ്റംവരെ അളന്നാൽ) അവിടെയാണു നെറുക. അല്ലെങ്കിൽ പുരികത്തിൽ നിന്ന് മുകളിലേക്ക് എട്ട് വിരൽ വെച്ചാൽ എത്തുന്ന സ്ഥലമാണ് നെറുക. ഇങ്ങനെ നെറുകയുടെ സ്ഥാനം കൃത്യമായി കണ്ടുപിടിച്ച് പൊടി തിരുമ്മുക. തീരെ ചെറിയ കുട്ടികളിൽ പൊടി പതുക്കെ തടവിയാൽ മതി-തിരുമ്മേണ്ടതില്ല. സ്ഥിരമായി നീരിറക്കം അനുഭവപ്പെടുന്നവർ വൈകിട്ട് മേൽ കഴുകിയ ശേഷവും രാസ്നാദിപ്പൊടി തിരുമ്മുന്നത് ഉചിതമായിരിക്കും.

RASANADI CHOORNAM രസനാദിചൂർണം 5Nos

₹100.00Price