ത്രിഫലചൂര്‍ണം.

പേര് സൂചിപ്പിയ്ക്കുന്നത് പോലെ മൂന്നു ഫലങ്ങളുടെ ചേരുവയാണിത്. നെല്ലിക്ക, കടുക്ക, താന്നി എന്നിവയാണിത്. ഇത് ദിവസവും കഴിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നു രാത്രി കിടക്കാന്‍ നേരം ഇത് ഒരു ടീസ്പൂണ്‍ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കാം. ഇതു നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചില്ലറയല്ല.

കാലങ്ങളായി മലബന്ധത്തിനുള്ള ഒരു നല്ല പ്രകൃതി ചികിത്സയായി ത്രിഫല ഉപയോഗിച്ചു വരുന്നു. വയറ് വീക്കം കുറയ്ക്കുന്നതിനും കുടൽ സംബന്ധമായ കേടുപാടുകളെ പരിഹരിക്കുന്നതിനുമെല്ലാം ത്രിഫല എറെ ഫലപ്രദമാണ്.

സന്ധി വേദനയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ത്രിഫല എന്ന് പറയപ്പെടുന്നു. ഇതിലെ പോഷകങ്ങള്‍ എല്ലിനു ബലം നൽകിക്കൊണ്ട് സന്ധിവേദനയെ പ്രതിരോധിക്കുന്നു.

THRIPHALA CHOORNAM തൃഫലചൂർണം 50gm 5Nos

₹100.00Price