ആയുർവേദത്തിലെ ചികിത്സാരീതികൾ എല്ലാം തന്നെ പൊതുവേ പാർശ്വഫലങ്ങളില്ലാത്ത ഒന്നായി കണക്കാക്കിയിരിക്കുന്നു. ഇത്തരത്തിൽ ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമായി ആയുർവേദ ചികിത്സാവിധികൾ പ്രകാരം കാലങ്ങളായി നാമെല്ലാം ഉപയോഗിച്ചു വരുന്ന ഒരു പ്രതിവിധിയാണ് ത്രിഫല. ആമാശയത്തിൽ ഉണ്ടാവുന്ന അസുഖങ്ങളെ ഭേദപ്പെടുത്തുന്നതിൽ തുടങ്ങി ശരീരഭാരം കുറയ്ക്കാൻ വരെ സഹായിക്കുമിത്. ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ചുകൊണ്ട് ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കാനും നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഈ ഔഷധം മികച്ചതാണ്. ആയുർവേദത്തിൽ ഇത് ഒരു പോളിഹെർബൽ മരുന്നാണ് എന്നാണ് പറയപ്പെടുന്നത്. രോഗത്തെ പ്രതിരോധിക്കുന്നതിനും അതുപോലെ നല്ല ആരോഗ്യം കെട്ടിപ്പടുക്കുന്നതിമെല്ലാം ഇത് ഒരുപോലെ ഉപയോഗപ്രദമാണ്. പേര് സൂചിപ്പിക്കുന്നതുപോലെ മൂന്ന് തരം ഫലങ്ങൾ ചേർന്നതാണ് ത്രിഫില - നെല്ലിക്കാ, താന്നിക്ക, കടുക്ക എന്നിവയാണ് ഈ മൂന്ന് ഔഷധ ഫലങ്ങൾ.
₹100.00Price